Saturday, July 30, 2016

Yuvajanolsavam (1986)

Song  -  padam namukku padam
Lyrics  - Sreekumaran Thampi
Music -  Raveendran
Film   -  Yuvajanolsavam (1986)
Singer - K. J. Yesudas, S.P. Shailaja

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം(2)

പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം 
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love
(പാടാം നമുക്കു..)



ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും 
ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും 
പാലവനം, ഒരു പാല്ക്കടലായ്‌, 
അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ 
(പാടാം നമുക്കു..)



മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം 
മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം 
ആര്‍ത്തിരമ്പും, ആ നീലിമയില്‍ 
അലിഞ്ഞാനന്ദ മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ 
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം 
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love (let us sing....)

Thursday, July 21, 2016

Nandanam (2002)

Song  -  Karmukil
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Nandanam (2002)
Singer - K.S. Chithra

കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ
നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
(കാര്‍മുകില്‍ ...............)

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും (2)
വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ
(കാര്‍മുകില്‍ .............)

നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ (2)
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍
(കാര്‍മുകില്‍ ............)

Saturday, July 16, 2016

Vadakkumnathan (2006)

Song  -  Thathaka.....
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Vadakkumnathan (2006)
Singer - M.G. Sreekumar, Machad Vasanthi

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
(തത്തക...)

നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി
എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ
(തത്തക...)

നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട്
കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും
വെളിച്ചമെന്‍ വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ
(തത്തക...)

Song  -  Gange....
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Vadakkumnathan (2006)
Singer - K.J. Yesudas

ഗംഗേ.....................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു 
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരി 
മന്ത്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി 
നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു 
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ................. ഗംഗേ

മാംഗല്യ മണികുങ്കുമം നിനക്കായ് 
മാലേയ സന്ധ്യ ഒരുക്കി (2)
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി 
ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ (2)
പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു 
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ................... ഗംഗേ

ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ 
മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (2)
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു 
പൊന്‍ തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി (2)
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം

സൂര്യനാളം ഒരു സ്വരമഴയുടെ തിരി 
മന്ത്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി 
നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
ഗംഗേ......................
തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു 
പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
ഗംഗേ..................... ഗംഗേ


Song  -  Oru kili paattu.....
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Vadakkumnathan (2006)
Singer - K.J. Yesudas, K.S. Chithra

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)
മധുവസന്ത മഴ നനഞ്ഞു വരുമോ
ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ
അരികില്‍ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍
(ഒരു കിളി....)

വലംകാല്‍ച്ചിലമ്പുമായി നീ വിരുന്നെത്തി എന്‍റെ നെഞ്ചില്‍
മണിത്താഴിന്‍ തഴുതിന്‍റെ അഴിനീക്കി നീ (2)
 നിനക്കു വീശാന്‍ വെണ്‍തിങ്കള്‍ വിശറിയായി (2)
നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായി ഞാന്‍
നിന്‍റെ രാമച്ച കിടക്കയായി ഞാന്‍
 (ഒരു കിളി....)

തിരിയാല്‍ തെളിഞ്ഞു നിന്‍ മനസ്സിന്‍റെ അമ്പലത്തില്‍
ഒരു ജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ (2)
നിനക്കു മീട്ടാന്‍ വരരുദ്രവീണയായി (2)
നിനക്കു പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കി
 (ഒരു കിളി....)


Song  -  Kalabham tharam....
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Vadakkumnathan (2006)
Singer - K.S. Chithra, Biju Narayanan

ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം

കളഭം തരാം ഭഗവാനെൻ മനസ്സും തരാം 
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം 
(കളഭം തരാം.... )

പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം 
(കളഭം തരാം.... )

നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ 
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം 
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം 
(കളഭം തരാം.... )

Song  -  Oru kili paattu.....
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Vadakkumnathan (2006)
Singer - Manjari, Raveendran, Sindhu Premkumar


പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
ചന്ദ്രകലാധര സങ്കടനാശക സന്തതമുണരുക നീ
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ 
(പാഹി പരം‌പൊരുളേ)

ഗംഗയുണര്‍ത്തുക നീ... സ്വരസന്ധ്യയുണര്‍ത്തുക നീ...
സത്യമുണര്‍ത്തുക നീ... വരതത്ത്വമുണര്‍ത്തുക നീ...
ഇനി നിന്‍റെ വരാഭയമുദ്രയിലഖിലം മൂടിവിടര്‍ത്തുക നീ
നിരതനിരാമയ മന്ത്രജപത്തിനു നീരാജനമാം നീ 
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ 

ഭസ്മമൊരുക്കുക നീ... നടഭൈരവി പാടുക നീ...
മേഘമുയര്‍ത്തുക നീ... തുടി തൊട്ടുതലോടുക നീ...
ഇനി നിന്‍റെ ജടാമയമുടിയിലുഷസ്സിന്‍ നന്മ കൊളുത്തുക നീ
ഹിമഗിരിനന്ദിനിയിവളുടെ നെഞ്ചില്‍ ഹംസധ്വനിയാം നീ
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ 
(പാഹി പരം‌പൊരുളേ)