Thursday, July 21, 2016

Nandanam (2002)

Song  -  Karmukil
Lyrics  - Gireesh puthenchery
Music -  Raveendran
Film   -  Nandanam (2002)
Singer - K.S. Chithra

കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്‍റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ
നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍
(കാര്‍മുകില്‍ ...............)

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും (2)
വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ
(കാര്‍മുകില്‍ .............)

നിന്‍റെ നന്ദനവൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ (2)
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍
(കാര്‍മുകില്‍ ............)

1 comment:

  1. YouTube - YouTube - Videoodl.cc
    The videos you are playing in the YouTube channel are free in our video. To create videos, you'll need to open a web septcasino browser. youtube to mp3 You'll have to videodl.cc open the

    ReplyDelete