Saturday, May 21, 2016

Aaraam Thampuran (1997)

Song  -  Harimuraleeravam
Lyrics  - Gireesh Puthenchery
Music -  Raveendran
Film   -  Aaraam Thampuran (1997)
Singer - K.J. Yesudas
Raga- Sindhu Bhairavi

ആ ..........................................................................
ഹരിമുരളീരവം ഹരിതവൃന്ദാവനം  പ്രണയസുധാമയ മോഹനഗാനം (2)
ഹരിമുരളീരവം ............. (4)

മധുമൊഴി രാധേ നിന്നേ തേടി .................................................
ആ.............................................................................
മധുമൊഴി രാധേ നിന്നേ തേടി 
അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവന്‍ ഈ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൗനം
നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (2) മഗരിസനിസരിഗ
(ഹരിമുരളീരവം)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
മാപഗാരീ സനീധ പാധനിരീനീധാപാ....
മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ..
(വായ് ത്താരി ..........)
കള യമുനേ നീ കവിളില്‍ ചാര്‍ത്തും 
കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ 
തരളവിഷാദം പടരുവത് എന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളില്‍ 
ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍
പാദുക മുദ്രകള്‍ തേടി നടപ്പൂ 
ഗോപവധൂജന വല്ലഭന്‍ ഇന്നും
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (2) മഗരിസനിസരിഗ
ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം ............. ആ ..
മുരളീ...........രവം.....
ഹരിമുരളീരവം ............. (3)
രവം.......(2)


Song  -  Kadaladum...
Lyrics  - Gireesh Puthenchery
Music -  Raveendran
Film   -  Aaraam Thampuran (1997)
Singer - M.G Sreekumar, K.S Chithra

കടലാടും കാവടികടകം 
കുണ്ഡലകവചകിരീടം ചൂടി 
തിരുകോലം കെട്ടിയൊരുങ്ങി 
കുലദൈവത്താര്.... 
വടമലമുടി ചിക്കിയുണക്കി 
വാല്‍ക്കണ്ണില്‍ ചെമ്പൊരി ചീന്തി 
വരദാഭയമുദ്രയണിഞ്ഞു വരുന്നേ പെരുമാള്
വന്നേരിക്കോലോം വാഴണ പൂരപ്പെരുമാള് 
(കടലാടും)

കൊയ്‌തുമെതിച്ചൊരു പാടം പോലെ കെടപ്പുണ്ടാകാശം
മുഴുതിങ്കള്‍ക്കൊടിയേറ്റാന്‍ മഴവില്ലിന്നരയാല്
മണിമുത്തുക്കുട ചൂടാന്‍ കരിമേഘക്കൊലകൊമ്പന്‍ 
ആദിത്യത്തേരിറങ്ങിയ തിരുതേവരെ വരവേല്‍ക്കാന്‍ 
ആര്‍പ്പോവിളി കുരവകള്‍ കുരുതികള്‍ കദിനകള്‍ ധിമി ധിമി ധിം 
(കടലാടും)

വാള്‍ത്തല വീശി പോര്‍ക്കലിയാടി കോമരമെത്തുന്നേ
മണിനാഗം ഫണമാടും തിരുതാന്നിക്കാവോരം
മുടിയേറ്റി തിറയാടാന്‍ എരിവേനല്‍ കനലാഴി 
ചുവടുകളില്‍ ചേങ്കിലയായ് പൂങ്കാറ്റു ചിലമ്പുന്നേ 
പഞ്ചാരികള്‍ ചെമ്പട ത്രിപുടകള്‍ തിരുതുടി ധിമി ധിമി ധോം 
(കടലാടും)

Song  -  Paadi thodiyiletho..
Lyrics  - Gireesh Puthenchery
Music -  Raveendran
Film   -  Aaraam Thampuran (1997)
Singer - K.S Chithra


പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
തിമില തകിലൊടു 
പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
തിമില തകിലൊടു
പാടീ...പാടീ....
അആ അ അ അആ
തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന(2)

അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകര സൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നം പുള്ളുവന്‍ പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേടപ്പുലര്‍കാല പൊന്‍കണിവെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം
(പാടീ.....)


തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന്
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടു കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിരമെനയും പനയോല
(പാടീ.......)


Song  -  Kuyil padum....
Lyrics  - Gireesh Puthenchery
Music -  Raveendran
Film   -  Aaraam Thampuran (1997)
Singer - M.G Sreekumar, Sujatha Mohan


കുയിൽ പാടും കുന്നും മേലേ
കുറിമാനം നോക്കും മൈനേ
നാട്ടിളമാവിൻ ചോട്ടിലിരുന്നൊരു
നാവേറു മൂളിപ്പാടാമോ
കാത്തു കൊതിയ്ക്കും മംഗളനാള് ഗണിച്ചു കുറിച്ചൊരു
ജാതകമെല്ലാം നോക്കാമോ
വാര്യത്തെ തൈമാവിൽ കാക്കപ്പെൺ കുറുകുമ്പോൾ
കുഞ്ഞാത്തോലെന്തെന്തേ കളിയാക്കി
എരിവേനൽ പൂങ്കിളിയേ കിളിവാതിൽ തുറന്നു വരാം 
(കുയിൽ പാടും..)

മലർത്തിങ്കൾ മുടിയിൽ ചൂടി അരിച്ചാന്തു കളഭം ചാർത്തി
മനസ്സിന്റെ നടയിൽ മോഹം നിഴൽച്ചിപ്പിയണിയും നേരം
കരളിൽ മണിച്ചിലമ്പൊലിയുമായ് വരവായ് നീ
ശൃംഗാരപദമാടീ ശ്രീരാഗവരമേകി
പരിഭവങ്ങൾ തൊഴുതുണർന്ന മിഴിയുഴിഞ്ഞു സുമശരനിര പെയ്തു 
(കുയിൽ..)

കുളിർക്കാൽ ചിലമ്പു ചാർത്തും കിതച്ചെത്തി മുന്നിൽ നിൽക്കും
നിളയ്ക്കെന്റെ നെഞ്ചിൽ തഞ്ചും കിളിപ്പെണ്ണു കൊഞ്ചും നാണം
മുകിൽത്തിടമ്പോടെയെഴുന്നള്ളും മണിക്കൊതുമ്പലസ്സമായ് തുഴയുമ്പോൾ
ഞാൻ നിന്നെ വരവേറ്റു നിൻ മാറിലിളവേറ്റു
മനസ്സിനുള്ളിലൊരു കുടന്ന മലർനിലാവ് കുളിർമധു മഴ പെയ്തു
(കുയിൽ..)

Song  -  Santhatham...
Lyrics  - Gireesh Puthenchery
Music -  Raveendran
Film   -  Aaraam Thampuran (1997)
Singer - K.J Yesudas
സന്തതം സുമശരന്‍ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
രാഗലോലന്‍ രമാകാന്തന്‍ നിന്‍ മനോരഥമേറി
രാസകേളീനികുഞ്ജത്തില്‍ വന്നുചേരും നേരമായി
(സന്തതം)

പൂത്തുനില്‍ക്കും മാകന്ദത്തില്‍ 
കോകിലങ്ങള്‍ പാടീടുന്നു
ചെണ്ടുതോറും പൊന്‍‌വണ്ടേതോ 
രാഗവും മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
വ്രീളാവിവശം നില്‍ക്കുകയാണീ 
ഗോപീഹൃദയ വസന്തപതംഗം

അംഗരാഗം കുതിര്‍ന്ന നിന്‍
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവല്‍ മെയ്യില്‍
മാധവം പുല്‍കീടുന്നു
ശ്രീരാഗങ്ങള്‍ മെനഞ്ഞും 
തരളിത മുരളികയിങ്കല്‍
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും
(സന്തതം)

Thursday, May 19, 2016

Ayal Kadhayezhuthukayanu (1998)

Song  -  Mane ...
Lyrics  - Kaithapram Damodran Namboothiri
Music -  Raveendran
Film   -  Ayal Kadhayezhuthukayanu (1998)
Singer - K.J. Yesudas
Raga- Abheri
ഗ മ പ നി സ ഗ രിഗരി രിഗരി..രിഗരി...രിഗരി
സനിസപനിമപ  ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ രിധപമ ധപമഗ 
പമഗരി മഗരിസ സഗമ ഗമപ മാപനി പനിസ  നിസഗ 
സഗമ ഗമപ പ പ പ പ ഗമരി സനിധപമഗരി
മാനേ.......
മലരമ്പൻ വളർത്തുന്ന കന്നിമാനേ..
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെൺമാനേ
തുള്ളിത്തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ 
ഇല്ലിലം കാട്ടിലെ മുള്ളുള മേട്ടിലെ 
ആലിപ്പറമ്പിൽ നിന്നോടിവന്നെത്തിയ 
മാനേ......

പിടിച്ചുകെട്ടും കരളിലെ തടവറയിൽ 
കൊപമൊടെ മെല്ലെ മെല്ലെ മാറിടുന്ന മാൻകിടാവേ (2)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..ആ...ആാ.. (2)
നോക്കി നിൽക്കാൻ എന്തുരസം നിന്നഴക്‌.......
മാനേ......

കൊതിച്ചു പോയീ കണ്ടു കണ്ടു കൊതിച്ചു പോയീ 
വാർതിങ്കൾ നെഞ്ചിലേറ്റി മെയ്തലോടും സ്വർണമാനെ (2)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര(2
തെനുലയും ചെമ്പനിനീർ പൂവഴക്.....
മാനേ.....


Tuesday, May 17, 2016

April 19 (1996)

Song  -  Devike
Lyrics  - S.Ramesan Nair
Music -  Raveendran
Film   -  April 19 (1996)
Singer - K.J. Yesudas, S.Janaki
Raga- Jog
ദേവികേ നിൻ മെയ്യിൽ  വാസന്തം 
ഗോപികേ നിന് കൈയ്യിൽ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളിൽ 
ആവേശം പൂമൂടും യാമങ്ങളിൽ 
തളിരിടും മോഹങ്ങളിൽ...
(ദേവികേ നിൻ)

നീയെന്നും ഞാനെന്നും പെരെന്തിനോ
നാമൊന്നു ചേരുന്ന നേരം...
പാലെന്നും തേനെന്നും രുചിയെന്തിനോ
പാലാഴി നീന്തുന്ന നേരം...
ചൊടിമലരിതളിൽ തുടുകവിളിണയിൽ (2 )
ആർദ്രമേതു  രാഗകുങ്കുമം..
(ദേവികേ നിൻ)

ആകാശം കൂടാരം തീർക്കുന്നുവോ
നീരാടി തോർത്തുന്ന നേരം
മാനത്തും വെള്ളോട്ടു വിളക്കെന്തിനോ
നാണത്തിലാറാടും രാവിൽ 
വിരൽ തൊടുമളവിൽ വിരിയുമൊരഴകായ്‌(2 ) 
വീണ്ടുമിന്ദ്രലോക നന്ദനം...
(ദേവികേ നിൻ)

Wednesday, May 11, 2016

Oru abhibhashakante case diary(1995)

Song  -  Mazhapeythu 
Lyrics  - Shibu Chakravarthi 
Music -  Raveendran
Film   -  Oru abhibhashakante case diary (1995)
Singer - K.J. Yesudas

മഴപെയ്തു മാനം തെളിഞ്ഞ നേരം
 തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
 ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
 ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..
 (മഴപെയ്തു മാനം) 

പലവട്ടം പിന്നെയും മാവു പൂത്തു
 പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി
 പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു
 പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
 പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
   (മഴപെയ്തു മാനം)

എരിവേനില്‍ ഇളം കാറ്റു പോലെ
 കുളിര്‍ വേളയില്‍ ഇളവെയിലു പോലെ
 എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
 നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും
 നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും  
   (മഴപെയ്തു മാനം)

Manichithrathazhu(1993)

Song  -  Pazhamthamizh 
Lyrics  - Bichu Thirumala 
Music -  M.G. Radhakrishanan 
Film   -  Manichithrathazhu (1993)
Singer - K.J. Yesudas
Raga -  Ahiri

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ 
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
 നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
 കനവു നെയ്തൊരാത്മരാഗം  മിഴികളില്‍ പൊലിഞ്ഞുവോ
 വിരലില്‍നിന്നും വഴുതിവീണു  വിരസമായൊരാദിതാളം
(പഴംതമിഴ്..)

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൗനമായ് 
വിധുരയാമീ വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും  കണ്ടറിഞ്ഞ വിങ്ങലുകള്‍
(പഴംതമിഴ്..)

കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍  മാമലരായ് നീ കൊഴിഞ്ഞു
(പഴംതമിഴ്..)

Song  -  Varuvanillarumee 
Lyrics  - Bichu Thirumala 
Music -  M.G. Radhakrishanan 
Film   -  Manichithrathazhu (1993)
Singer - K.S. Chithra

 വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു
ഞാന്‍ വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി
പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായ്‌ ഒരു നേരം
ഋതു മാറി മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍
വഴിക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ(2)

 പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു
ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ
വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാമതെന്നാലുമിന്നും 
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
 പകുതിയേ ചാരാറുള്ളല്ലോ..

 പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ .. മോഹിക്കുമല്ലൊ
 നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
 ഒരു മാത്ര കൊണ്ടു വന്നെന്നോ 
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ
 കൊതിയോടെ ഓടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം
 വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ ...  തിരിച്ചു പോകുന്നു...

Kanmadam (1998)

Song  -  Moovanthithazhvarayil
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - K.J. Yesudas
Raga -  Abheri

മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ 
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ  വീഴുമ്പോൾ 
ഒരു തരി പൊൻ തരിയായ് നിൻ ഹൃദയം നീറുന്നു 
നിലാവലക്കയ്യാൽ  നിന്നെ വിലോലമായി തലോടിടാം (2) 
ആരാരിരം..................... 
(മൂവന്തി താഴ്വരയിൽ)


ഇരുളിമീ  ഈ ഏകാന്തരാവിൽ 
തിരിയിടും വാർതിങ്കൾ ആകാം  
മനസ്സിലെ മണ്‍കൂടിനുള്ളിൽ   
മയങ്ങുന്ന പൊൻ വീണയാക്കാം 
ഒരു മുളം തണ്ടായി  നിൻ ചുണ്ടത്തെ നോവുന്ന 
പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം 
ഒരു കുളിർ തരാട്ടായ് നീ വാർക്കും കണ്ണീരിൻ 
കാണാപ്പൂ  മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...
(മൂവന്തി താഴ്വരയിൽ)


കവിളിലെ കാണാനിലാവിൽ 
കനവിന്റെ കസ്തൂരി ചാർത്താം 
മിഴിയിലെ ശോകാർദ്രഭാവം 
മധുരിക്കും ശ്രീരാഗമാക്കാം 
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ 
മന്ദാര കൊമ്പത്ത്  മഞ്ഞായ്‌  ഞാൻ മാറാം 
കിനാവിന്റെ കുന്നികുരുത്തോല  പന്തൽ  മെനഞ്ഞിട്ടു 
മംഗല്ല്യ  താലിയും ചാർതാം
(മൂവന്തി താഴ്വരയിൽ)



Song  -  Manjakkilyude 
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - K.J. Yesudas
Raga -  Kharaharapriya

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
( മഞ്ഞക്കിളിയുടെ.........)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ
( മഞ്ഞക്കിളിയുടെ.........)

വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും പുലര്‍കാലസന്ധ്യേ നിന്നേ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ത്തിടമ്പേ നിന്‍റെ
മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുടനീര്‍ത്തുമാകാശം കുടിലായി നില്‍ക്കും ദൂരെ
ഒഴിയാക്കിനാവെല്ലാം മഴയായി തുളുമ്പും ചാരേ
ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി
( മഞ്ഞക്കിളിയുടെ.........)

ഒരു കുഞ്ഞുകാറ്റ് തൊടുമ്പോള്‍ കുളിരുന്ന കായല്‍പ്പെണ്ണിന്‍
കൊലുസ്സിന്‍റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്‍റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലേ കുഞ്ഞുകുറുവാല്‍മൈനകള്‍
മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായി മൂളുന്നു മുളവേണുനാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായി
( മഞ്ഞക്കിളിയുടെ.........)
ഓ.............

Song  -  Thiruvathira
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - M.G Sreekumar, Radhika Thilak

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍.....
പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍.....
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ
(തിരുവാതിര)

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം
കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍
കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരില്‍ക്കാണാം
തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍
താരപ്പൊന്മണി നെന്‍മണി കൊയ്യാം
മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം
പഴമയെഴുതിയ പാട്ടുകളാല്‍ 
(തിരുവാതിര)

നീരാടും നേരം പാടും കടവില്‍ നീന്താം
കൂമ്പാളത്തോണിയില്‍ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കില്‍ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാല്‍ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേല്‍ക്കാം
കുരവയിടുമൊരു കുയില്‍മൊഴിയായ് 
(തിരുവാതിര)