Monday, February 22, 2016

Vishnulokam (1991)

Song  -  Mindathathenthe..
Lyrics  - Kaithapram
Music -  Raveendran
Film   -  Vishnulokam
Singer - M.G. Sreekumar


മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ 
തേനൊലിയോ തേങ്ങലോ.. (2)
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊൻതൂവൽ ചേലുണരാൻ(2)
കൂടെപ്പോരുന്നോ.. 
(മിണ്ടാത്തതെന്തേ .. )

മായികരാവിൻ മണിമുകിൽ മഞ്ചലിൽ 
വിണ്ണിൻ മാറിലേക്ക്‌ നീ വരുന്നുവോ
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലെക്കിറങ്ങുമെങ്കിൽ
പോന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശി ഉറക്കാനാളുണ്ടേ
(മിണ്ടാത്തതെന്തേ .. )

താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ് നീ
താരണി മേടയിൽ  നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ്
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ
ഇത്തിരികൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടേ

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ (2)
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊൻതൂവൽ .. ചേലുണരാൻ (2)
കൂടെപ്പോരുന്നോ..
(മിണ്ടാത്തതെന്തേ .. )

Song  -  Mindathathenthe..
Lyrics  - Kaithapram
Music -  Raveendran
Film   -  Vishnulokam
Singer - M.G. Sreekumar, Sujatha 

കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി 
(കസ്തൂരി...)

ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് 
(കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി 
(കസ്തൂരി...)


Butterflies (1993)

Song  -  koottinnilam kili...
Lyrics  - K.Jayakumar
Music -  Raveendran
Film   -  Butterflies
Singer - Unni Menon, K.S.Chithra

കൂട്ടിന്നിളംകിളി പാട്ടുംകളീയുമായ്
പാറിപ്പറന്നേ വരാം
പുന്നാരം ചൊല്ലുമീ മന്ദാരച്ചോലയിൽ 
ഇമ്പം ചൊരിഞ്ഞേവരാം

ഒഹോഹോ.........
ഒരു നീലത്തടാകത്തെയാകെക്കലക്കുന്ന
കാറ്റിന്റെ കൈ നീളുന്നു
വെൺകൊട്ടാരക്കെട്ടിന്റെ മാറാലക്കുള്ളിലും 
വെട്ടം വിരുന്നെത്തുന്നു
ചായുമീ ചില്ലകൾ  പൂവു ചൂടും
മെയ് പൂത്തൊരാകാവുകൾ നൃത്തമാടും
വെയിലാറുമ്പോൾ തണലാകുമ്പോൾ
വഴികളായ വഴികളെങ്ങുമരിയ നിഴലുമായ്
(കൂട്ടിന്നിളം കിളി........)

ഒഹോഹോ.......
ഒരു ഗാനപ്രവാഹത്തെപാടെ മുറിക്കുന്ന
താളപ്പിഴയാകുന്നു
പൊടിമൂടുന്ന കണ്ണാടിച്ചില്ലിൻ കപോലത്തെ ആരോ പളുങ്കാക്കുന്നു
വാരിളം കൂമ്പുകൾ കൂട്ടുവന്നു
പൂവല്ലിയിൽ താണിരുന്നാടീടുന്നു
പകലാകുമ്പോൾ ഇരവാകുമ്പോൾ
കിളികളായ കിളികൾ നെയ്ത കവിത മൂളുവാന്‍...
(കൂട്ടിന്നിളം കിളി........)


Song  -  Ahaa manoranjini..
Lyrics  - K.Jayakumar
Music -  Raveendran
Film   -  Butterflies
Singer - M.G. Sreekumar

ഹേ...... ഓ...
ആഹാ മനോരഞ്ജിനി സുരാംഗനി
സൂപ്പർ  സുരസുന്ദരി
നളചരിതം കഥയിൻ  ദമയന്തിയോ
കണ്വാശ്രമത്തിൻ  കാവ്യ ശകുന്തളയോ
ഓമർഖയ്യാമിൻ കവിത തുളുമ്പും മധുപാത്രമോ

നല്ലനാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേകും പുഷ്പമൗനങ്ങളേ
ഈത്തടങ്ങളിൽ വന്നുകൂടുമോ ഈലയങ്ങളിൽ നൃത്തമാടുമോ?
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ
ഇന്നവൾക്ക് കൈനിറച്ച് ചെണ്ടുകൾ (2)
ഹേ... ഓ.....
വാവാ മനോരഞ്ജിനി......

പൊൻപളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകൾ
പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി എത്ര നൈവേദ്യങ്ങൾ
ആനയിക്കുവാൻ വാദ്യമേളകൾ അപ്സരസ്സുകൾ നിന്റെ ദാസികൾ
തേരിറങ്ങിവന്ന രാജകന്യയോ 
ദേവലോകനർത്തകിയാം മങ്കയോ? (2)
ഹേ... ഓ.....
വാവാ മനോരഞ്ജിനി......


Chenkol (1993)


Song  -  Mdhuram Jevamritha..
Lyrics  - Kaithapram
Music -  Johnson
Film   -   Chenkol
Singer - K.J.Yesudas

ആ....ആ ....ആ.........

മധുരം ജീവാമൃത ബിന്ദു (3) 
ഹൃദയം പാടും ലയസിന്ധു 
മധുരം ജീവാമൃത ബിന്ദു

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെൻ 
മൂകമാം രാത്രിയിൽ  പാർ വ്വണം പെയ്യുമീ 
ഏകാന്ത യാമവീഥിയിൽ (2)

ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും പാതിരക്കാറ്റിലും 
വാടാതെ നിൽ ക്കുമെൻറെ ചേതന
പാടുമീ സ്നേഹരൂപകം പോലെ . 
(മധുരം ജീവ) 

ചേതോവികാരമേ നിറയൂ വീണ്ടുമെൻ  
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നില്‍ക്കുമെന്‍റെ ചേതന 
നിൻ വിരൽപ്പൂ തൊടുമ്പോഴെൻ  നെഞ്ചിൽ  
(മധുരം ജീവ)


Song  -  Pathiraa...
Lyrics  - Kaithapram
Music -  Johnson
Film   -   Chenkol
Singer - K.J.Yesudas, Sujatha 

പാതിരാ പാൽ ക്കടവിൽ  അമ്പിളി പൂത്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം 
കാറ്റിന്റെ മർമ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം 
(പാതിരാ)

ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങൾ പൂത്തു (2) 
നൂപുരം ചാർത്തുന്ന ഭൂമി കാർകൂന്തൽ നീർത്തുന്നു  വാർമേഘം 
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ 
താലവൃന്ദം വീശിനിൽപ്പൂ പൊന്മയൂരം 
(പാതിരാ‍)

നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന കാലം (2)
പൊൻവേണുവൂതുന്ന കാലം ഹംസങ്ങളോതുന്നു 
സന്ദേശം മധുരോന്മാദം വർഷമായ് പെയ്യവേ 
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു 
(പാതിരാ‍)


Devasuram (1993)

Song  -  Medapponnaniyum
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Sreekumar, B.Arundhathi


മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ  താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങൾ 
വരവർ ണ്ണ ദീപരാജിയായ്...
(മേടപ്പൊന്നണിയും)

ശ്യാമതീരങ്ങളിൽ  പുതു കൗതുകം പൂത്തുവോ
രാഗലോലാമൃതം വനവേണുവിൽ  പെയ്തുവോ
ഇനിയീ ലാസ്യകലയിൽ  നൂറു പുളകം പൂക്കൾ  വിതറും
ആലോലം... അസുലഭം...
(മേടപ്പൊന്നണിയും)

ശ്രീലരാഗങ്ങളിൽ  ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളിൽ  നവ നാദസൌന്ദര്യമായ്
പുലരും ജീവകലയിൽ  നമ്മളലിയും പുണ്യനിമിഷം
ആനന്ദം.... അനുഭവം....
(മേടപ്പൊന്നണിയും)



Song  -  Soory kireedam
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Sreekumar


 സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ  (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 

നെഞ്ചിലെ പിരിശംഖിലെ തീർ ത്ഥമെല്ലാം വാർ ന്നുപോയ്‌ (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ  ക്ലാവുപിടിക്കും സന്ധ്യാനേരം 

സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 

അഗ്നിയായ്‌ കരൾ  നീറവേ മോക്ഷമാർ ഗം നീട്ടുമോ (2)
ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ 

സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ




Song  -  Vandhe mukundha..
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Radhakrishnan

വന്ദേ മുകുന്ദ ഹരേ
ജയ ശൗരേ..
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രികാ..
ചർ ച്ചിതമാം നിന്റെ, ദ്വാരകാപുരിയെവിടേ?
പീലിത്തിളക്കവും..
കോലക്കുഴൽ പ്പാട്ടും
അമ്പാടിപ്പൈയ്ക്കളും എവിടെ?
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ  ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര് ത്ഥ്യന്റെ
കാൽക്കലെൻ  കണ്ണീർ  പ്രണാമം


Kalippatam (1993)




Song  -  Kalippattamay....
Lyrics  - konniyoor Bhaskaran
Music -  Raveendran
Film   -  Kalippattam
Singer - K.J. Yesudas


കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നിൽ 
മനോവീണ മീട്ടുന്നു ഞാൻ ...
നെഞ്ചിലെ മോഹമാം ജലശയ്യയിൽ  നിൻ 
സ്വരക്കൂടു കൂട്ടുന്നു ഞാൻ  ദേവീ...
(കളിപ്പാട്ടമായ്)

മലർനിലാവിൻ  പൈതലെ മൊഴിയിലുതിരും 
മണിച്ചിലമ്പിൻ  കൊഞ്ചലേ...
മനപ്പന്തലിൻ  മഞ്ചലിൽ  മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാൻ  കൂട്ടിരുന്നു
അറിയാതെ നിന്നിൽ  ഞാൻ  വീണലിഞ്ഞു
ഉയിർ പൈങ്കിളീ  എന്നുമീ യാത്രയിൽ  നിൻ 
നിഴൽപാട്  ഞാനല്ലയോ...
(കളിപ്പാട്ടമായ്)

മിഴിച്ചിരാതിൻ  കുമ്പിളിൽ  പറന്നുവീഴുമെൻ 
നനുത്ത സ്‌നേഹത്തിൻ  തുമ്പികൾ 
തുടിക്കുന്ന നിൻ  ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെൻ  പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നിൽ  കണ്ണീർക്കണം  ഞാൻ 
ഉഷഃസന്ധ്യതൻ  നാളമേ നിന്റെ മുന്നിൽ 
വഴിപ്പൂവു ഞാനോമനേ...
(കളിപ്പാട്ടമായ്)

Sunday, February 21, 2016

ഹരിവരാസനം


Song  -  ഹരിവരാസനം 
Lyrics  - Kambangudi Kulathur Srinivasa Iyer
Music -  G.Devarajan
Film   -  


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരി വിമർധനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാന്ജിതം
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണിതം
ഗുരുകൃപകാരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിണയനം പ്രഭും ദിവ്യശോഭിതം
ത്രിദശപൂജിതം ചിന്തിതപ്രഭം
ഹരിഹരാത്മജം ദേവമാശ്രയേ

ഭയഭയാപഹം ഭാവുകാവഹം
ഭുവനമോഹനം  ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ


കള മൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരിം വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ