Monday, February 22, 2016

Vishnulokam (1991)

Song  -  Mindathathenthe..
Lyrics  - Kaithapram
Music -  Raveendran
Film   -  Vishnulokam
Singer - M.G. Sreekumar


മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ 
തേനൊലിയോ തേങ്ങലോ.. (2)
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊൻതൂവൽ ചേലുണരാൻ(2)
കൂടെപ്പോരുന്നോ.. 
(മിണ്ടാത്തതെന്തേ .. )

മായികരാവിൻ മണിമുകിൽ മഞ്ചലിൽ 
വിണ്ണിൻ മാറിലേക്ക്‌ നീ വരുന്നുവോ
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലെക്കിറങ്ങുമെങ്കിൽ
പോന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശി ഉറക്കാനാളുണ്ടേ
(മിണ്ടാത്തതെന്തേ .. )

താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ് നീ
താരണി മേടയിൽ  നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ്
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ
ഇത്തിരികൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടേ

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ (2)
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേക്ക്‌ ദൂരേയമ്പിളി കൊമ്പത്ത്
പൊൻതൂവൽ .. ചേലുണരാൻ (2)
കൂടെപ്പോരുന്നോ..
(മിണ്ടാത്തതെന്തേ .. )

Song  -  Mindathathenthe..
Lyrics  - Kaithapram
Music -  Raveendran
Film   -  Vishnulokam
Singer - M.G. Sreekumar, Sujatha 

കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി 
(കസ്തൂരി...)

ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് 
(കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി 
(കസ്തൂരി...)


No comments:

Post a Comment