Monday, February 22, 2016

Devasuram (1993)

Song  -  Medapponnaniyum
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Sreekumar, B.Arundhathi


മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ  താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങൾ 
വരവർ ണ്ണ ദീപരാജിയായ്...
(മേടപ്പൊന്നണിയും)

ശ്യാമതീരങ്ങളിൽ  പുതു കൗതുകം പൂത്തുവോ
രാഗലോലാമൃതം വനവേണുവിൽ  പെയ്തുവോ
ഇനിയീ ലാസ്യകലയിൽ  നൂറു പുളകം പൂക്കൾ  വിതറും
ആലോലം... അസുലഭം...
(മേടപ്പൊന്നണിയും)

ശ്രീലരാഗങ്ങളിൽ  ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളിൽ  നവ നാദസൌന്ദര്യമായ്
പുലരും ജീവകലയിൽ  നമ്മളലിയും പുണ്യനിമിഷം
ആനന്ദം.... അനുഭവം....
(മേടപ്പൊന്നണിയും)



Song  -  Soory kireedam
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Sreekumar


 സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ  (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 

നെഞ്ചിലെ പിരിശംഖിലെ തീർ ത്ഥമെല്ലാം വാർ ന്നുപോയ്‌ (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ  ക്ലാവുപിടിക്കും സന്ധ്യാനേരം 

സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ 

അഗ്നിയായ്‌ കരൾ  നീറവേ മോക്ഷമാർ ഗം നീട്ടുമോ (2)
ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ 

സൂര്യകിരീടം വീണുടഞ്ഞു രാവിൻ  തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ




Song  -  Vandhe mukundha..
Lyrics  - Gireesh Puthanchery
Music -  M.G. Radhakrishnan
Film   -   Devasuram
Singer - M.G. Radhakrishnan

വന്ദേ മുകുന്ദ ഹരേ
ജയ ശൗരേ..
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രികാ..
ചർ ച്ചിതമാം നിന്റെ, ദ്വാരകാപുരിയെവിടേ?
പീലിത്തിളക്കവും..
കോലക്കുഴൽ പ്പാട്ടും
അമ്പാടിപ്പൈയ്ക്കളും എവിടെ?
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ  ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര് ത്ഥ്യന്റെ
കാൽക്കലെൻ  കണ്ണീർ  പ്രണാമം


No comments:

Post a Comment