Monday, February 22, 2016

Butterflies (1993)

Song  -  koottinnilam kili...
Lyrics  - K.Jayakumar
Music -  Raveendran
Film   -  Butterflies
Singer - Unni Menon, K.S.Chithra

കൂട്ടിന്നിളംകിളി പാട്ടുംകളീയുമായ്
പാറിപ്പറന്നേ വരാം
പുന്നാരം ചൊല്ലുമീ മന്ദാരച്ചോലയിൽ 
ഇമ്പം ചൊരിഞ്ഞേവരാം

ഒഹോഹോ.........
ഒരു നീലത്തടാകത്തെയാകെക്കലക്കുന്ന
കാറ്റിന്റെ കൈ നീളുന്നു
വെൺകൊട്ടാരക്കെട്ടിന്റെ മാറാലക്കുള്ളിലും 
വെട്ടം വിരുന്നെത്തുന്നു
ചായുമീ ചില്ലകൾ  പൂവു ചൂടും
മെയ് പൂത്തൊരാകാവുകൾ നൃത്തമാടും
വെയിലാറുമ്പോൾ തണലാകുമ്പോൾ
വഴികളായ വഴികളെങ്ങുമരിയ നിഴലുമായ്
(കൂട്ടിന്നിളം കിളി........)

ഒഹോഹോ.......
ഒരു ഗാനപ്രവാഹത്തെപാടെ മുറിക്കുന്ന
താളപ്പിഴയാകുന്നു
പൊടിമൂടുന്ന കണ്ണാടിച്ചില്ലിൻ കപോലത്തെ ആരോ പളുങ്കാക്കുന്നു
വാരിളം കൂമ്പുകൾ കൂട്ടുവന്നു
പൂവല്ലിയിൽ താണിരുന്നാടീടുന്നു
പകലാകുമ്പോൾ ഇരവാകുമ്പോൾ
കിളികളായ കിളികൾ നെയ്ത കവിത മൂളുവാന്‍...
(കൂട്ടിന്നിളം കിളി........)


Song  -  Ahaa manoranjini..
Lyrics  - K.Jayakumar
Music -  Raveendran
Film   -  Butterflies
Singer - M.G. Sreekumar

ഹേ...... ഓ...
ആഹാ മനോരഞ്ജിനി സുരാംഗനി
സൂപ്പർ  സുരസുന്ദരി
നളചരിതം കഥയിൻ  ദമയന്തിയോ
കണ്വാശ്രമത്തിൻ  കാവ്യ ശകുന്തളയോ
ഓമർഖയ്യാമിൻ കവിത തുളുമ്പും മധുപാത്രമോ

നല്ലനാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേകും പുഷ്പമൗനങ്ങളേ
ഈത്തടങ്ങളിൽ വന്നുകൂടുമോ ഈലയങ്ങളിൽ നൃത്തമാടുമോ?
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ
ഇന്നവൾക്ക് കൈനിറച്ച് ചെണ്ടുകൾ (2)
ഹേ... ഓ.....
വാവാ മനോരഞ്ജിനി......

പൊൻപളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകൾ
പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി എത്ര നൈവേദ്യങ്ങൾ
ആനയിക്കുവാൻ വാദ്യമേളകൾ അപ്സരസ്സുകൾ നിന്റെ ദാസികൾ
തേരിറങ്ങിവന്ന രാജകന്യയോ 
ദേവലോകനർത്തകിയാം മങ്കയോ? (2)
ഹേ... ഓ.....
വാവാ മനോരഞ്ജിനി......


No comments:

Post a Comment