Song - Mdhuram Jevamritha..
Lyrics - Kaithapram
Music - Johnson
Film - Chenkol
Singer - K.J.Yesudas
Singer - K.J.Yesudas
ആ....ആ ....ആ.........
മധുരം ജീവാമൃത ബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു
സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർ വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നിൽ ക്കുമെൻറെ ചേതന
പാടുമീ സ്നേഹരൂപകം പോലെ .
(മധുരം ജീവ)
ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നില്‍ക്കുമെന്‍റെ ചേതന
നിൻ വിരൽപ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ
(മധുരം ജീവ)
Song - Pathiraa...
Lyrics - Kaithapram
Music - Johnson
Film - Chenkol
Singer - K.J.Yesudas, Sujatha
Singer - K.J.Yesudas, Sujatha
പാതിരാ പാൽ ക്കടവിൽ അമ്പിളി പൂത്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ)
ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ നീലാരവിന്ദങ്ങൾ പൂത്തു (2)
നൂപുരം ചാർത്തുന്ന ഭൂമി കാർകൂന്തൽ നീർത്തുന്നു വാർമേഘം
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ
താലവൃന്ദം വീശിനിൽപ്പൂ പൊന്മയൂരം
(പാതിരാ)
നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന കാലം (2)
പൊൻവേണുവൂതുന്ന കാലം ഹംസങ്ങളോതുന്നു
സന്ദേശം മധുരോന്മാദം വർഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു
(പാതിരാ)
No comments:
Post a Comment