Song - Kalippattamay....
Lyrics - konniyoor Bhaskaran
Music - Raveendran
Film - Kalippattam
Singer - K.J. Yesudas
Singer - K.J. Yesudas
കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നിൽ
മനോവീണ മീട്ടുന്നു ഞാൻ ...
നെഞ്ചിലെ മോഹമാം ജലശയ്യയിൽ നിൻ
സ്വരക്കൂടു കൂട്ടുന്നു ഞാൻ ദേവീ...
(കളിപ്പാട്ടമായ്)
മലർനിലാവിൻ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിൻ കൊഞ്ചലേ...
മനപ്പന്തലിൻ മഞ്ചലിൽ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു
അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു
ഉയിർ പൈങ്കിളീ എന്നുമീ യാത്രയിൽ നിൻ
നിഴൽപാട് ഞാനല്ലയോ...
(കളിപ്പാട്ടമായ്)
മിഴിച്ചിരാതിൻ കുമ്പിളിൽ പറന്നുവീഴുമെൻ
നനുത്ത സ്‌നേഹത്തിൻ തുമ്പികൾ
തുടിക്കുന്ന നിൻ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെൻ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നിൽ കണ്ണീർക്കണം ഞാൻ
ഉഷഃസന്ധ്യതൻ നാളമേ നിന്റെ മുന്നിൽ
വഴിപ്പൂവു ഞാനോമനേ...
(കളിപ്പാട്ടമായ്)
No comments:
Post a Comment