Song - Melle melle mukhapadam
Lyrics - O.N.V. Kurup
Music - Johnson
Film - Oru Minnanminunginte Nurunguvettam
Singer - K.J. Yesudas
Singer - K.J. Yesudas
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
ഇടയന്റെ ഹൃദയത്തിൽ നിരഞ്ഞൊരീണം
ഒരു മുളം തണ്ടിലൂടോഴുകി വന്നു (2)
ആയപെൺ കിടാവേ നിൻ പാൽക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു
(മെല്ലെ മെല്ലെ )
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽ പഴുതിലൂടോഴുകി വന്നു (2)
ആരാരും അറിയാത്തോരാത്മാവിൻ
തുടിപ്പ് പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
(മെല്ലെ മെല്ലെ )
No comments:
Post a Comment