Song - Enthinu veroru
Lyrics - Kaithapram
Music - Raveendran
Film - Mazhayethum munpe (1995)
Singer - K.J. Yesudas, Chithra
Singer - K.J. Yesudas, Chithra
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പോന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം - ഇന്ന്
നീയെന്നരികിലില്ലേ
മലർവനിയിൽ...വെറുതെ...
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മർമരം ഒന്നു
കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയിന്നും അണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
(എന്തിനു വേറൊരു)
ശ്യാമ ഗോപികേ ഈ മിഴി-
പ്പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ
ആർദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ
(എന്തിനു വേറൊരു)
Song - Athmavin...
Lyrics - Kaithapram
Music - Raveendran
Film - Mazhayethum munpe (1995)
Singer - K.J. Yesudas,
ആത്മാവിൻ പുസ്തക താളിൽ
ഒരു മയിൽപീലി പിടഞ്ഞൂ
വാലിട്ടെഴുതുന്ന രാവിൽ
വാൽക്കണ്ണാടി ഉലഞ്ഞൂ
വാർമുകിലും സന്ധ്യാമ്പരവും
ഇരുളിൽ പോയ്മറഞ്ഞു
കണ്ണീർ കൈവഴിയിൽ
ഓർമ്മകൾ ഇടറി വീണു
(ആത്മാവിൻ..)
സ്വർണത്താമരയെ കൈവെടിഞ്ഞു..(2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയിൽ ദേവൻ മയങ്ങി
(ആത്മാവിൻ..)
നന്ദന വനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു..(2)
വിടപറയും കാനനകന്യകളെ
അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹ ഗാനം
(ആത്മാവിൻ..)
No comments:
Post a Comment