Thursday, March 3, 2016

Thenmavin Kombath (1994)

Song  -  Enthe manasiloru
Lyrics  - Gireesh Puthanjeri
Music -  Berny Ignatius
Film   -  Thenmavin Kombath
Singer - M.G.Sreekumar, Sujatha

എന്തേ മനസ്സിലൊരു നാണം
ഓ എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽപ്പൂവും നുള്ളി
പ്രേമലോലനീവഴി വരവായ്
(എന്തേ)

പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഗാനമൈനയായ് നീയെന്നിൽ
തളിരൂയലാടുകയല്ലോ
എൻപൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ
ഓ തുമ്പീ പവിഴമണിത്തുമ്പീ

നിൻമേനിയാകും പൊൻവീണ മീട്ടി
എൻമോഹമിനിയും പാടുമ്പോൾ
ജീവനായകാ പോകല്ലേ 
നീ ദേവകിന്നരനല്ലേ
നിൻ  ചിരിമലരെന്നുടെ കുളിരല്ലേ
(എന്തേ)

Song  - Kallipoonkuyile
Lyrics  - Gireesh Puthanjeri
Music -  Berny Ignatius
Film   -  Thenmavin Kombath
Singer - M.G.Sreekumar

കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതിൽ  മെല്ലെ ചൊല്ലുമോ
കാവതികാക്ക തൻ കൂട്ടിൽ  മുട്ടയിട്ടന്നൊരു നാൾ 
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
(കള്ളിപ്പൂങ്കുയിലേ)

മിന്നാര പൊൻകൂട്ടിൽ മിന്നുമാപ്പൊൻമുട്ട കാകന്‍റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ  കൊമ്പത്തൊരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു
(കള്ളിപ്പൂങ്കുയിലേ)

ഊരാകെത്തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെ പാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായി പടർന്നു
കാകനെ സ്നേഹിച്ച കാവലം പൈങ്കിളി കഥയറിയാതെ നിന്നു
പിന്നെപ്പിന്നെ കാതരായിക്കരഞ്ഞു
ആലോലം നീലപ്പൂങ്കാവിൽ
നീ നിൻ പുള്ളിത്തൂവൽ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു
(കള്ളിപ്പൂങ്കുയിലേ)



Song  - Karuthapenne 
Lyrics  - Gireesh Puthanjeri
Music -  Berny Ignatius
Film   -  Thenmavin Kombath
Singer - M.G.Sreekumar, Chithra
   
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ 
തനിച്ചു നിന്നെ ഞാൻ  നിനച്ചിരിപ്പുണ്ടേ
(കറുത്തപെണ്ണേ)

ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി
നീയെന്നെയെങ്ങനെ സ്വന്തമാക്കി
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ
മന്ത്രമൊന്നെൻ കാതിൽ ചൊല്ലിത്തന്നേ
കൊഞ്ചെടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽക്കരംകൊണ്ട്
നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ
ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ
(കറുത്തപെണ്ണേ)

താടയിൽപ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നു നീ പോരുന്നുണ്ടോ
കൂടെയുറങ്ങാൻ കൊതിയാവുന്നു
നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നു
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
(കറുത്തപെണ്ണേ)


Song  - Manam Thelinje
Lyrics  - Gireesh Puthanjeri
Music -  Berny Ignatius
Film   -  Thenmavin Kombath
Singer - M.G.Sreekumar, Chithra

മാലേയലോല ലോലേ മാംഗല്യ ശീലേ (2)
കല്യാണകാലമല്ലേ കളമൃദുവാണിയല്ലേ
നീ പാടു പാടു

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം
നാണം പോന്നൂഞ്ഞാലാട്ടും 
നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലിൽ ‌
ഇനി കാർത്തുമ്പിപ്പെണ്ണാൾക്കു താലിയും കോണ്ടേ വായോ
(മാനം തെളിഞ്ഞേ)

പാടവരമ്പോളം ചാഞ്ചാടും
കതിരണിമണിമയിലോ നീയോ
മാരിമുകിൽ തേരിൽ പോരുന്നോ
മണിമഴവില്ലൊളിയോ നീയോ
എൻ ഉള്ളോരം തൂള്ളാൻ വാ നെയ്യാമ്പലേ (2)
പൂമുത്താരം ചാർത്താൻ വാ ചെന്താമരേ
ഇനി ഈ രാവിൽ ഊരാകെ ആരേകി പൂരം കാലം
(മാനം തെളിഞ്ഞേ)
ലാല...............

പാൽക്കുളിരാരോളം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാൽത്തളമേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻ വാ കുരുവാൽക്കിളി
നിന്‍ പൊൻതൂവൽ കൂടും താ ഇളവേൽക്കിളി
തളിരുടയാട കസവോടേ ഇഴ പാകി ആരേ തന്നു
(മാനം തെളിഞ്ഞേ)

Song  - Manam Thelinje
Lyrics  - Gireesh Puthanjeri
Music -  Berny Ignatius
Film   -  Thenmavin Kombath
Singer - Malgudi shubha

ഓഹോ ഒഹോ ഓഹോ (4)
നിലാപൊങ്കലായേലോ.....ഹോ
ഓഹോ ഒഹോ ഓഹോ (2)
പാടും നീ.....
ഓഹോ ഒഹോ ഓഹോ (2)
ഓ..ഓ...ഓ..

മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും 
ഓ...ഓ..(നിലാ..)

കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ
ഓ...ഓ..ഓ..(നിലാ..)

No comments:

Post a Comment