Tuesday, May 17, 2016

April 19 (1996)

Song  -  Devike
Lyrics  - S.Ramesan Nair
Music -  Raveendran
Film   -  April 19 (1996)
Singer - K.J. Yesudas, S.Janaki
Raga- Jog
ദേവികേ നിൻ മെയ്യിൽ  വാസന്തം 
ഗോപികേ നിന് കൈയ്യിൽ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളിൽ 
ആവേശം പൂമൂടും യാമങ്ങളിൽ 
തളിരിടും മോഹങ്ങളിൽ...
(ദേവികേ നിൻ)

നീയെന്നും ഞാനെന്നും പെരെന്തിനോ
നാമൊന്നു ചേരുന്ന നേരം...
പാലെന്നും തേനെന്നും രുചിയെന്തിനോ
പാലാഴി നീന്തുന്ന നേരം...
ചൊടിമലരിതളിൽ തുടുകവിളിണയിൽ (2 )
ആർദ്രമേതു  രാഗകുങ്കുമം..
(ദേവികേ നിൻ)

ആകാശം കൂടാരം തീർക്കുന്നുവോ
നീരാടി തോർത്തുന്ന നേരം
മാനത്തും വെള്ളോട്ടു വിളക്കെന്തിനോ
നാണത്തിലാറാടും രാവിൽ 
വിരൽ തൊടുമളവിൽ വിരിയുമൊരഴകായ്‌(2 ) 
വീണ്ടുമിന്ദ്രലോക നന്ദനം...
(ദേവികേ നിൻ)

No comments:

Post a Comment