Wednesday, May 11, 2016

Kanmadam (1998)

Song  -  Moovanthithazhvarayil
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - K.J. Yesudas
Raga -  Abheri

മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ 
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ  വീഴുമ്പോൾ 
ഒരു തരി പൊൻ തരിയായ് നിൻ ഹൃദയം നീറുന്നു 
നിലാവലക്കയ്യാൽ  നിന്നെ വിലോലമായി തലോടിടാം (2) 
ആരാരിരം..................... 
(മൂവന്തി താഴ്വരയിൽ)


ഇരുളിമീ  ഈ ഏകാന്തരാവിൽ 
തിരിയിടും വാർതിങ്കൾ ആകാം  
മനസ്സിലെ മണ്‍കൂടിനുള്ളിൽ   
മയങ്ങുന്ന പൊൻ വീണയാക്കാം 
ഒരു മുളം തണ്ടായി  നിൻ ചുണ്ടത്തെ നോവുന്ന 
പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം 
ഒരു കുളിർ തരാട്ടായ് നീ വാർക്കും കണ്ണീരിൻ 
കാണാപ്പൂ  മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...
(മൂവന്തി താഴ്വരയിൽ)


കവിളിലെ കാണാനിലാവിൽ 
കനവിന്റെ കസ്തൂരി ചാർത്താം 
മിഴിയിലെ ശോകാർദ്രഭാവം 
മധുരിക്കും ശ്രീരാഗമാക്കാം 
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ 
മന്ദാര കൊമ്പത്ത്  മഞ്ഞായ്‌  ഞാൻ മാറാം 
കിനാവിന്റെ കുന്നികുരുത്തോല  പന്തൽ  മെനഞ്ഞിട്ടു 
മംഗല്ല്യ  താലിയും ചാർതാം
(മൂവന്തി താഴ്വരയിൽ)



Song  -  Manjakkilyude 
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - K.J. Yesudas
Raga -  Kharaharapriya

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
( മഞ്ഞക്കിളിയുടെ.........)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ
( മഞ്ഞക്കിളിയുടെ.........)

വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും പുലര്‍കാലസന്ധ്യേ നിന്നേ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ത്തിടമ്പേ നിന്‍റെ
മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുടനീര്‍ത്തുമാകാശം കുടിലായി നില്‍ക്കും ദൂരെ
ഒഴിയാക്കിനാവെല്ലാം മഴയായി തുളുമ്പും ചാരേ
ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി
( മഞ്ഞക്കിളിയുടെ.........)

ഒരു കുഞ്ഞുകാറ്റ് തൊടുമ്പോള്‍ കുളിരുന്ന കായല്‍പ്പെണ്ണിന്‍
കൊലുസ്സിന്‍റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്‍റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലേ കുഞ്ഞുകുറുവാല്‍മൈനകള്‍
മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായി മൂളുന്നു മുളവേണുനാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായി
( മഞ്ഞക്കിളിയുടെ.........)
ഓ.............

Song  -  Thiruvathira
Lyrics  - Gireesh Puthencheri
Music -  Raveendran
Film   -  Kanmadam (1998)
Singer - M.G Sreekumar, Radhika Thilak

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍.....
പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍.....
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ
(തിരുവാതിര)

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം
കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍
കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരില്‍ക്കാണാം
തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍
താരപ്പൊന്മണി നെന്‍മണി കൊയ്യാം
മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം
പഴമയെഴുതിയ പാട്ടുകളാല്‍ 
(തിരുവാതിര)

നീരാടും നേരം പാടും കടവില്‍ നീന്താം
കൂമ്പാളത്തോണിയില്‍ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കില്‍ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാല്‍ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേല്‍ക്കാം
കുരവയിടുമൊരു കുയില്‍മൊഴിയായ് 
(തിരുവാതിര)

No comments:

Post a Comment