Friday, June 10, 2016

Raajashilpi (1992)

Song  -  poykayil
Lyrics  - O.N.V Kurup
Music -  Raveendran
Film   -  Raajashilpi (1992)
Singer - K.J. Yesudas

പൊയ്കയില്‍ കുളിര്‍‌പൊയ്കയില്‍ 
പൊന്‍‌വെയില്‍ നീരാടുംനേരം 
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം... നീറ്റില്‍ പൊന്നുചന്തം...
(പൊയ്കയില്‍)

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൗരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തുകോര്‍ത്ത നൂപുരം 
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ് 
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍ 
തേരേറി വന്നുവോ തേടുന്നതാരെയോ
(പൊയ്കയില്‍)

സ്നാനകേളീലോലയായ് നീ താണുയര്‍ന്നു  നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞു താമരപ്പൂമൊട്ടുപോല്‍
കൽപ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍‌പിയെ തേടുന്ന ചാരുത
നീയേതലൗകിക സൗന്ദര്യദേവത
(പൊയ്കയില്‍) 

Song  -  Ambilikkala
Lyrics  - O.N.V Kurup
Music -  Raveendran
Film   -  Raajashilpi (1992)
Singer - K.S Chithra

അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ
തുമ്പമലരിനും ഇടമില്ലേ?
പ്രണവമുഖരിതമാമീ പ്രകൃതിയില്‍
പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ
തിരുമിഴി തഴുകുകില്ലേ?
(അമ്പിളിക്കല)

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം
പൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്‍ന്നു
മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീപോലെ മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാര്‍ കവര്‍ന്നു
ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു-
ഭസ്മമായി രതിഹൃദയമുരുകവേ
ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ
ധൂളീപടലമുയരവേ...

Song  -  Arivin Nilave...
Lyrics  - O.N.V Kurup
Music -  Raveendran
Film   -  Raajashilpi (1992)
Singer - K.S. Chithra
ഈശായ നമ: ഉമേശായനമ:
ഗൌരീശായ നമ: പരമേശായ നമ:
ഭുവനേശായ നമോ നമ:
ഓം........

അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
സ്മ്രിതി നിലാവിന്‍ കണിക തേടീ
രജനീ ഗന്ധീ.....
തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
നിറുകയണിയും കുളുര്‍മതിക്കും
അറിയുകില്ലേ?

നിന്റെ നൃത്ത മണ്ഡപങ്ങള്‍ നീലാകാശം നീളേ....
സാന്ദ്രചന്ദ്ര രശ്മിമാല ചാര്‍ത്തീ ലാസ്യം ആടാന്‍...
അരികില്‍ വന്ന നിന്റെ ദേവിഞാന്‍
അറികനിന്റെ പാതിമെയ്യിതാ...
പദമിയലും മണിമുകിലിന്‍ പടിയണയും കനലൊളിയാം
കനകലതയിതാ....
തിരുമുന്നില്‍ നില്‍പ്പൂ അറിയാത്തതെന്തേ?
അറിയാത്തതെന്തേ?

ദേവശൈലശൃംഗമാര്‍ന്നു മാറില്‍ താരാഹാരം
കാലമന്നു ചാര്‍ത്തിനിന്നെ ഞാനാം പൂജാ മാല്യം...
ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യ ശൈലസാനുവില്‍
പ്രിയതമനിന്‍ തിരുവിരലാല്‍ അരുമയൊടെ തഴുകിയൊരു
മുടിയെയറിയുമോ?

അറിവിന്‍ നിലാവേ... മറയുന്നുവോ നീ....
സ്മ്രിതി നിലാവിന്‍ കണിക തേടീ
രജനീ ഗന്ധീ.....
തിരുമുന്നില്‍ നില്പൂ.... അറിയാത്തതെന്തേ?
അറിയാത്തതെന്തേ?

Song  -  Kaveri..
Lyrics  - O.N.V Kurup
Music -  Raveendran
Film   -  Raajashilpi (1992)
Singer - K.J. Yesudas

കാവേരീ പാടാം ഇനി
ദേവന്റെ സോപാനമായ്..
ആരോമലേ അലയാഴിതന്‍
ആനന്ദമായ് അലിയുന്നു നീ 
ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..

നീളേ വിരഹിണിപോലെ 
പകലിടമാകെ അലയുകയായ്..
എങ്ങോ പ്രിയതമനെങ്ങോ 
നിറമിഴിയോടെ തിരയുകയായ്..
വനതരു സഖിയൊരുമരിയൊരു കിളികളോടും..
ദീനദീനമെത്ര കേണു തിരയുകയായ്..
ഹൃദയേശ്വര തിരുസന്നിധി അണയുന്നിത സഖി നീ..

പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ..

Song  -   Punarabhi jananam
Lyrics  - O.N.V Kurup
Music -  Raveendran
Film   -  Raajashilpi (1992)
Singer - P.Jayachandran
പുനരപി ജനനം... 
പുനരപി മരണം...
ജനിമൃതിവലയിത ജന്മം...
ഇന്നലെ ഇന്നും നാളെയുമേതോ
പൊന്നിന്‍ തുടിയുടെ താളം...

താളം... ത്രികാലതാളം...
താളതരംഗിതമായൊഴുകുന്നു
കാലമനാദിയനന്തം...
തീരമനോഹരഭൂവില്‍ വിരിയും
പൂവുകള്‍ സാക്ഷികള്‍ നമ്മള്‍

No comments:

Post a Comment