Wednesday, June 1, 2016

Venkalam (1993)

Song  -  arattu kadavinkal
Lyrics  - P.Bhaskaran
Music -  Raveendran
Film   -  Venkalam (1993)
Singer - K.J. Yesudas

ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ
പേരാറ്റിൽ പുലർമങ്ക നീരാട്ടിനിറങ്ങി (2)
ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമിഴ്ത്തി (2)
തമ്പുരാട്ടി കുളിർ നീരിൽ മുങ്ങാം കുഴിയിട്ടല്ലോ
(ആറാട്ടു...)

കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കൽ 
പുത്തനാം അഴകിന്റെ ശില്പങ്ങൾ ഒരുക്കുന്നു (2)
കണ്ണീരും സ്വപ്നങ്ങളും ആശതൻ മൂശയിൽ 
മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു
(ആറാട്ടു...)

കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ 
അത്ഭുത മൂർത്തികളായ്  അവതരിച്ചിറങ്ങുന്നു (2)
ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ 
പാലല ചോലയായ്‌ പാരിൽ ഒഴുകുന്നു.
(ആറാട്ടു...)

Song  -  Sheeveli mudangi
Lyrics  - P.Bhaskaran
Music -  Raveendran
Film   -  Venkalam (1993)
Singer - K.J. Yesudas


ശീവേലി മുടങ്ങി ശ്രീദേവി മടങ്ങി
പൂവിളി അടങ്ങി പോര്‍വിളി തുടങ്ങി
അസ്‌തമനസൂര്യന്റെ പൊന്‍തിടമ്പ്
മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു
(ശീവേലി) 

കഴിഞ്ഞതു മുഴുവനും കുഴിച്ചു മൂടാന്‍ വെറും
കുഴിമാടപ്പറമ്പല്ല നരഹൃദയം (കഴിഞ്ഞതു)
ചിതയില്‍ കരിച്ചാലും ചിറകടിച്ചുയരുന്നു
ചിരകാല സുന്ദര മനുഷ്യബന്ധം...
(ശീവേലി)

അകലുംതോറും ദൂരം കുറയുന്നൂ തമ്മില്‍
അഴിക്കുംതോറും കെട്ടു മുറുകുന്നൂ (അകലും)
വിരഹവും വേര്‍പാടും കണ്ണീരും കണ്ണികളെ
ഉരുക്കുന്നു വിളക്കുന്നു ചേര്‍ക്കുന്നു...
(ശീവേലി)


Song  -  Othiri othiri
Lyrics  - P.Bhaskaran
Music -  Raveendran
Film   -  Venkalam (1993)
Singer - K.J. Yesudas, Lathika


ഒത്തിരിയൊത്തിരി മോഹങ്ങള്‍ കതിരിട്ട 
പുത്തരിച്ചമ്പാവ് പാടത്ത്, എന്റെ 
പുത്തരിച്ചമ്പാവ് പാടത്ത് (ഒത്തിരി)
വണ്ണാത്തിപ്പുള്ളിന്റെ വായ്ത്താരി കേട്ടു ഞാന്‍
പൊന്നിന്‍‌കിനാവുകള്‍ കൊയ്യാന്‍ പോയ്
എന്റെ പൊന്നിന്‍ കിനാവുകള്‍ കൊയ്യാന്‍പോയ്
(ഒത്തിരി)

ആകാശത്തിലെ അമ്പിളിത്തെല്ലിനെ
അരിവാളാക്കി ചെന്നു ഞാന്‍... 
ആശതന്‍ പത്തായം കൊട്ടിത്തുറന്നെന്റെ
പറയും പറക്കോലും മാറ്റിവച്ചു, എന്റെ
പറയും പറക്കോലും മാറ്റിവച്ചു...
(ഒത്തിരി)

കാണാദൂരത്ത് കന്നിക്കതിര്‍വയല്‍
പൂക്കണി മിന്നുന്ന പൊന്നുരുളി
കൂട്ടുകാരൊത്തിനി കന്നിക്കൊയ്ത്ത് 
പിന്നെ പാട്ടിന്റെ താളത്തില്‍ കറ്റമെതി
(ഒത്തിരി)


Song  -  Pathu veluppinu
Lyrics  - P.Bhaskaran
Music -  Raveendran
Film   -  Venkalam (1993)
Singer - K.S Chithra

പത്തു വെളുപ്പിന് മുറ്റത്തു നിക്കണ 
കസ്തൂരിമുല്ലക്ക് കാതുകുത്ത്‌
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്‌ 
(പത്തു വെളുപ്പിന്.....)

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍ 
പഞ്ചമി ചന്ദ്രന് പാലൂട്ട്‌ (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് 
കല്ലടിക്കോട്ടൂന്നു കല്യാണം
(പത്തു വെളുപ്പിന്.....)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് 
കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ് (2)
നാക്കില നിറപറ പൂക്കുല പൊന്‍കണി, 
നാലും വച്ചുള്ളൊരു വരവേല്‍പ്പ്
(പത്തു വെളുപ്പിന്.....)

മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി 
മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത് (2)
പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര 
ചെക്കന്റെ മോറ് ചെന്താമര
(പത്തു വെളുപ്പിന്.....)

No comments:

Post a Comment