Song - Pazhamthamizh
Lyrics - Bichu Thirumala
Music - M.G. Radhakrishanan
Film - Manichithrathazhu (1993)
Singer - K.J. Yesudas
Singer - K.J. Yesudas
Raga - Ahiri
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണു വിരസമായൊരാദിതാളം
(പഴംതമിഴ്..)
വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍
(പഴംതമിഴ്..)
കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു
(പഴംതമിഴ്..)
Song - Varuvanillarumee
Lyrics - Bichu Thirumala
Music - M.G. Radhakrishanan
Film - Manichithrathazhu (1993)
Singer - K.S. Chithra
Singer - K.S. Chithra
വരുവാനില്ലാരുമിന്നൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു
ഞാന്‍ വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി
പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായ് ഒരു നേരം
ഋതു മാറി മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്‍
വഴിക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ(2)
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു
ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ
വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാമതെന്നാലുമിന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ..
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ .. മോഹിക്കുമല്ലൊ
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടു വന്നെന്നോ
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ ... തിരിച്ചു പോകുന്നു...
വരുവാനില്ലാരുമിന്നൊരുനാളുമീ ഗാനം എഴുതിയത് ശ്രീ മധു മുട്ടം ആണ് .
ReplyDelete